ആദിവാസി സമൂഹങ്ങളെ അവരുടെ കാടുംമേടും പിടിച്ചുപറിച്ച് നിരാലംബരും അഭയാര്‍ത്ഥികളുമാക്കി മാറ്റി. 1975-ല്‍ കേരള നിയമസഭ അംഗീകരിച്ച നിയമം 1971നു ശേഷമുള്ള എല്ലാ കയ്യേറ്റവും അസാധുവാക്കാനും ആദിവാസികളുടെ അവകാശം പരിമിതമായെങ്കിലും സംരക്ഷിക്കാനും ശ്രമിച്ചു.
അനുപമയെക്കാള്‍ പ്രായമുള്ള മകള്‍ എനിക്കുമുണ്ട്. അവള്‍ പ്രസവിക്കുന്ന കുഞ്ഞ് അവളുടെ കുഞ്ഞാണെന്ന ബോദ്ധ്യം എനിക്കുണ്ട്. ഏതു സാഹചര്യത്തിലും ആ കുഞ്ഞിനുമേല്‍ ആദ്യത്തെ അവകാശവും നിശ്ചയവും അവളുടേതായിരിക്കണമെന്ന നിര്‍ബന്ധം എനിക്കുണ്ട്. ഞാന്‍ തീരുമാനം അടിച്ചേല്‍പ്പിക്കില്ല. മാനവും അഭിമാനവും ഉയര്‍ത്തി അവളെ ഒറ്റപ്പെടുത്തില്ല.